photo
കെ.സി.വേണുഗോപാൽ എം.പി കരുനാഗപ്പള്ളിയിലെ സ്വീകരണ യോഗത്തിൽ സംസാരിക്കുന്നു.

കരുനാഗപ്പള്ളി : പാർലമെന്റ് തിരഞ്ഞെടുപ്പിൽ വമ്പിച്ച ഭൂരിപക്ഷത്തിൽ വിജയിച്ച കെ.സി.വേണുഗോപാൽ എം.പിയ്ക്ക് കരുനാഗപ്പള്ളി നിയോജകമണ്ഡലത്തിൽ സ്വീകരണം നൽകി. തൊടിയൂർ കല്ലേലിഭാഗത്തുനിന്നും ആരംഭിച്ച റോഡ് ഷോ യു.ഡി.എഫ് ജില്ലാ ചെയർമാൻ കെ.സി.രാജൻ ഉദ്ഘാടനം ചെയ്തു. ഡി.സി.സി പ്രസിഡന്റ്‌ പി.രാജേന്ദ്ര പ്രസാദ് മുഖ്യപ്രഭാഷണം നടത്തി. തൊടിയൂർ പഞ്ചായത്ത്‌ മുഴുവൻ പര്യടനം നടത്തി. തഴവ പഞ്ചായത്ത് വഴി കരുനാഗപ്പള്ളി നഗരസഭയിലെത്തി. ഉച്ചയ്ക്ക് ശേഷം കുലശേഖരപുരം,ക്ലാപ്പന, ആലപ്പാട് വഴി ഓച്ചിറ പഞ്ചായത്തിൽ സമാപിച്ചു. റോഡ് ഷോയിൽ സി.ആർ. മഹേഷ്‌ എം.എൽ. എ, കോൺഗ്രസ്‌ ബ്ലോക്ക്‌ കമ്മിറ്റി പ്രസിഡന്റുമാരായ അഡ്വ.കെ.എ.ജവാദ്, വി.എസ്. വിനോദ്, തൊടിയൂർ രാമചന്ദ്രൻ, എൽ.കെ. ശ്രീദേവി, ബിന്ദു ജയൻ,ഡി.സി.സി വൈസ് പ്രസിഡന്റ്‌ ചിറ്റുമൂല നാസർ, ആർ.രാജശേഖരൻ, കെ.ജി.രവി, ഡി.സി.സി ഭാരവാഹികളായ നജീബ് മണ്ണേൽ, മുനമ്പത്ത് വഹാബ്,എം.അൻസാർ, മണ്ഡലം കോൺഗ്രസ്‌ പ്രസിഡന്റുമാരായ അഡ്വ.സി. ഒ .കണ്ണൻ, സുന്ദരേശൻ എന്നിവർ പങ്കെടുത്തു.