കൊട്ടാരക്കര: കോട്ടാത്തല ബി.എസ്.ഗോപകുമാറിന്റെ 'നെല്ലിക്ക കാലം' എന്ന പുസ്തകത്തിന്റെ പ്രകാശനം മന്ത്രി കെ.എൻ.ബാലഗോപാൽ നിർവഹിച്ചു. കൊട്ടാരക്കര നാഥൻ പ്ളാസ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മുൻ യൂണിയൻ സെക്രട്ടറി ജി.വിശ്വംഭരൻ പുസ്തകം ഏറ്റുവാങ്ങി. നഗരസഭ ചെയർമാൻ എസ്.ആർ.രമേശ്, ജെ.രാമാനുജൻ, ബി.എസ്.ഗോപകുമാർ, സുധാകരൻ പള്ളത്ത്, കോട്ടാത്തല ശ്രീകുമാർ, എ.മന്മഥൻ നായർ, കെ.ഉണ്ണിക്കൃഷ്ണൻ മേനോൻ, ആർ.രാജശേഖരൻ പിള്ള, കണ്ണാട്ട് രവി, നീലേശ്വരം സദാശിവൻ, എൻ.ജയശ്ചന്ദ്രൻ, എം.വി.മിനി, ആ‌ർ.ശിവകുമാർ എന്നിവർ സംസാരിച്ചു. കവർ പേജ് ഡിസൈൻ ചെയ്ത ഹാൾമാർക്ക് സന്തോഷിന് മന്ത്രിയും എഴുത്തുകാരന് ജെ.രാമാനുജനും ഉപഹാരങ്ങൾ നൽകി. നഗരസഭ പബ്ളിക് ലൈബ്രറിയ്ക്കുവേണ്ടിയുള്ള പുസ്തകം ചെയർമാനും കൗൺസിലർമാരും ചേർന്ന് ഏറ്റുവാങ്ങി.