ചാത്തന്നൂർ: പാരിപ്പള്ളിയുടെ സാമൂഹിക, സാംസ്കാരിക, ജീവകാരുണ്യ മേഖലകളിൽ നാല് പതിറ്റാണ്ട് നിറഞ്ഞുനിന്ന കൊടിമൂട്ടിൽ എസ്. പ്രശോഭന്റെ രണ്ടാം സ്മൃതിദിനമായ 11ന് വേളമാനൂർ ഗാന്ധിഭവൻ സ്നേഹാശ്രമം കുടുംബം സംഘടിപ്പിക്കുന്ന സ്മൃതിസംഗമം സ്നേഹാശ്രമം ഹാളിൽ രാവിലെ 10ന് മുൻ മന്ത്രി പി.കെ. ഗുരുദാസൻ ഉദ്ഘാടനം ചെയ്യും. കഥകളി ആചാര്യൻ തോന്നയ്ക്കൽ പീതാംബരൻ, നാടക നടനും സംവിധായകനുമായ വക്കം ഷക്കീർ, കല്ലുവാതുക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൻ. ശാന്തിനി, പത്തനാപുരം ഗാന്ധിഭവൻ സെക്രട്ടറി ഡോ. പുനലൂർ സോമരാജൻ, കവികളായ പകൽക്കുറി വിശ്വൻ, ബാബു പാക്കനാർ, കൊല്ലം എസ്.എൻ കോളജ് മുൻ പ്രിൻസിപ്പൽ ഡോ.ആർ. സുനിൽകുമാർ, തിരൂരങ്ങാടി താലൂക്ക് ആശുപത്രി സൂപ്രണ്ടും മെഡിക്കൽ അസി. ഡയറക്ടറുമായ ഡോ. ആർ. പ്രഭുദാസ്, നിലമേൽ എൻ.എസ്.എസ് കോളജ് റിട്ട. പ്രൊഫസർ ജി. സുരേഷ്ബാബു, കടമ്പാട്ടുകോണം എസ്.കെ.വി ഹൈസ്ക്കൂൾ മുൻ പ്രഥമാദ്ധ്യാപകൻ ആർ.കെ. രാജഗോപാലൻ നായർ, കല്ലുവാതുക്കൽ ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ ബൈജു ലക്ഷ്മണൻ, കൊല്ലം താലൂക്ക് ലൈബ്രററി കൗൺസിൽ പ്രസിഡന്റ് പാരിപ്പള്ളി ശ്രീകുമാർ, അഡ്വ. ആർ.എസ്. മിനി, ഡോ. പള്ളിക്കൽ മണികണ്ഠൻ, ക്ഷേത്രം തന്ത്രി അനിൽകുമാർ എന്നിവർ അനുസ്മരണ പ്രഭാഷണങ്ങൾ നടത്തും.