ചാത്തന്നൂർ: പാരിപ്പള്ളി ഗവ. മെഡിക്കൽ കോളേജിൽ ഫെഡറൽ ബാങ്ക് പാരിപ്പള്ളി ബ്രാഞ്ച് സ്മാർട്ട് ക്ലാസ് റൂം സമ്മാനിച്ചു. 2018- 24 ബാച്ച് ഹൗസ് സർജൻസ് അസോ. ആഭിമുഖ്യത്തിൽ നടന്ന ചടങ്ങിൽ ഫെഡറൽ ബാങ്ക് റീജണൽ ഹെഡ് ഡെപ്യൂട്ടി വൈസ് പ്രസിഡന്റ് നബിൻ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. ബി. പത്മകുമാർ, മെഡിക്കൽ സൂപ്രണ്ട് ഡോ. രാജേന്ദ്രൻ എന്നിവർക്ക് ക്ലാസ് റൂമിന്റെ താക്കോൽ കൈമാറി. ബാങ്ക് മാനേജർ മുഹമ്മദ് ഫൈസൽ, പ്രശോക് കുമാർ, ആർ.ബി. കുറുപ്പ്, കോഴ്സ് കോഓർഡിനേറ്റർ ഡോ. സുനിൽ പ്രശോഭ്, ഡോക്ടർമാരായ നിസാമുദ്ദീൻ, ഹൗസ് സർജൻസ് അസോസിയേഷൻ പ്രസിഡന്റ്‌ ഡോ. പ്രണോയ്, സെക്രട്ടറി ഡോ. അഭിരാജ് എന്നിവർ പങ്കെടുത്തു.