mp

കടയ്ക്കൽ: എൻ.കെ.പ്രേമചന്ദ്രൻ എം.പിക്ക് ചടയമംഗലം നിയോജക മണ്ഡലത്തിലെ ചിതറ, കുമ്മിൾ, അലയമൺ, ഇട്ടിവ പഞ്ചായത്തുകളിലെ വിവിധ കേന്ദ്രങ്ങളിൽ സ്വീകരണം നൽകി. ശക്തമായ പ്രതിപക്ഷമായി ഇന്ത്യാ മുന്നണി പാർലമെന്റിൽ പ്രവർത്തിക്കുമെന്ന് സ്വീകരണങ്ങൾക്ക് നന്ദി പ്രകടിപ്പിച്ച് എം.പി പറഞ്ഞു.
ഉദ്ഘാടനം ചിതറ പഞ്ചായത്തിലെ ഇലവുപാലത്ത് യു.ഡി.എഫ് ചടയമംഗലം നിയോജക മണ്ഡലം ചെയർമാൻ ചിതറ മുരളീധരൻ നായർ നിർവഹിച്ചു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് അഡ്വ. ശ്രീകുമാർ അദ്ധ്യക്ഷനായി. മുസ്ലിംലീഗ് ചടയമംഗലം നിയോജക മണ്ഡലം പ്രസിഡന്റ് എം.തമീമുദ്ദീൻ, ആർ.എസ്.പി സംസ്ഥാന സമിതി അംഗം പാങ്ങോട് സുരേഷ്, സുരേന്ദ്രൻ എന്നിവർ സംസാരിച്ചു.
അഡ്വ. വി.ടി.സിബി, ഡി.ചന്ദ്ര ബോസ്, കൊല്ലായിൽ സുരേഷ്, ഹുമയൂൺ കബീർ, അരുൺ രാജ്, ഷമീം, നളിനാക്ഷൻ, മഞ്ഞപ്പാറ സലിം, ഭുവനചന്ദ്രക്കുറുപ്പ്, ഷാജു കുമാർ, എ.എം.ഇർഷാദ്, ജെ.സുബൈർ, സാദിഖ് അലമൺ, ബിനോജ്, രാമചന്ദ്രൻ പിള്ള എന്നിവർ നേതൃത്വം നൽകി.