അഞ്ചൽ: അഞ്ചൽ ലയൺസ് ക്ലബ്ബിന്റെ പുതിയ ഭാരവാഹികൾ ചുമതലയേറ്റു. ഡോ. ജോർജ്ജ് ലൂക്കോസ് (പ്രസിഡന്റ്), അരുൺ ദിവാകർ (സെക്രട്ടറി), രാജി ശ്രീകണ്ഠൻ(ട്രഷറർ) എന്നിവരും മറ്റ് കമ്മിറ്റി അംഗങ്ങളുമാണ് ചുമതലയേറ്റത്. ഇതോടനുബന്ധിച്ച് നടന്ന യോഗം ലയൺസ് മുൻ ഡിസ്ട്രിക്ട് ഗവർണർ ഡോ.എ.കണ്ണൻ ഉദ്ഘാടനം ചെയ്തു. അഞ്ചൽ ലയൺസ് ക്ലബ് മുൻ പ്രസിഡന്റ് ഡോണി മാത്യു ജോൺ ശംകരത്തിൽ അദ്ധ്യക്ഷനായി. മുൻ സെക്രട്ടറി അമ്പു സുഗതൻ റിപ്പോർട്ട് അവതരിപ്പിച്ചു. ഷാർളി ബെഞ്ചമിൻ സ്വാഗതവും ഡോ.ദേവരാജൻ നായർ നന്ദിയും പറഞ്ഞു. ശബരിഗിരി ഗ്രൂപ്പ് ചെയർമാൻ ഡോ.വി.കെ.ജയകുമാർ, അനീഷ് കെ.അയിലറ, യശോധരൻ രചന തുടങ്ങിയവർ പങ്കെടുത്തു. വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ അഞ്ചൽ ലയൺസ് ക്ലബ് അംഗങ്ങളുടെ മക്കളെ ചടങ്ങിൽ അനുമോദിച്ചു. പുനലൂർ ശബരിഗിരി സ്കൂളിലെ കുട്ടികൾ നൃത്തശില്പം അവതരിപ്പിച്ചു.