ചവറ :പന്മന കളരി 2167-ാം നമ്പർ ഭദ്രാവിലാസം എൻ.എസ്.എസ് കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്ക് പഠനോപകരണ വിതരണം നടത്തി. കരയോഗം പ്രസിഡന്റ് ചക്കനാൽ രാധാകൃഷ്ണപിള്ള ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ബാലകൃഷ്ണപിള്ള അദ്ധ്യക്ഷനായി. സെക്രട്ടറി ഡി. സുധാകരൻപിള്ള, ജോയിന്റ് സെക്രട്ടറി ജി. ഹരീഷ് കുമാർ, ഗോപിനാഥൻ നായർ, രാമചന്ദ്രൻപിള്ള, ചക്കനാൻ വേലായുധൻ പിള്ള, വനിതാ സമാജം സെക്രട്ടറി ദീപ, ജി. രാധാകൃഷ്ണപിള്ള എന്നിവർ സംസാരിച്ചു.