ccc
കൊട്ടാരക്കരയിൽ നടന്ന കേരള പൊലീസ് അസോസിയേഷൻ റൂറൽ ജില്ലാസമ്മേളനം മന്ത്രി കെ.എൻ.ബാലഗോപാൽ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: റൂറൽ ജില്ലാ കമാൻഡിംഗ് സെന്ററിന് മതിയായ അംഗസംഖ്യ അനുവദിക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് കേരള പൊലീസ് അസോസിയേഷൻ റൂറൽ ജില്ലാസമ്മേളനം ആവശ്യപ്പെട്ടു. പൊലീസുകാർക്കിടയിൽ വർദ്ധിക്കുന്ന ആത്മഹത്യ പ്രശ്നം പഠിക്കുന്നതിനായി നിയമസഭ സമിതി രൂപീകരിക്കുക, അഞ്ചുവർഷ തത്വം പാലിച്ച് 12-ാം ശമ്പളപരിഷ്കരണ കമ്മിഷനെ നിയോഗിക്കുക, ജില്ലയിലെ അംഗസംഖ്യ പരിമിതി പരിഹരിക്കുന്നതിന് ഒരു കമ്പനി ബറ്റാലിയൻ പൊലീസ് ഉദ്യോഗസ്ഥരെ അറ്റാച്ച് ചെയ്യുക, ഭൂമിശാസ്ത്രപരമായ ബുദ്ധിമുട്ട് പരിഗണിച്ച് കുണ്ടറ പൊലീസ് സ്റ്റേഷൻ വിഭജിച്ച് പുതിയ സ്റ്റേഷൻ അനുവദിക്കുക എന്നീ ആവശ്യങ്ങളും സമ്മേളനം മുന്നോട്ടുവച്ചു. പ്രതിനിധി സമ്മേളനവും മുൻകാല സംഘടനാ പ്രവർത്തകർക്കുള്ള യാത്രയയപ്പും കൊട്ടാരക്കരയിൽ മന്ത്രി കെ.എൻ.ബാലഗോപാൽ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ റൂറൽ ജില്ലാ പ്രസിഡന്റ് എ.എസ്.ശിവേഷ് അദ്ധ്യക്ഷനായി. സംസ്ഥാന കമ്മിറ്റിയംഗങ്ങളായ എസ്.ഹോചിമിൻ അനുശോചന പ്രമേയവും എസ്. സലിൽ രക്തസാക്ഷി പ്രമേയവും അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി വി.ചിന്തു പ്രവർത്തന റിപ്പോർട്ടും സംസ്ഥാന ജനറൽ സെക്രട്ടറി ഇ.വി.പ്രദീപൻ സംഘടനാ റിപ്പോർട്ടും ജില്ലാ ട്രഷറർ സാനി കണക്കും അവതരിപ്പിച്ചു. ജില്ലാ കമ്മിറ്റി അംഗങ്ങളായ എം.മനേഷ് ഓഡിറ്റ് കമ്മിറ്റി റിപ്പോർട്ടും ആർ.രതീഷ് പ്രമേയവും അവതരിപ്പിച്ചു. റൂറൽ എസ്‌.പി കെ.എം.സാബുമാത്യു ,അഡിഷണൽ എസ്‌.പി എസ്.എം.സാഹിർ, മുനിസിപ്പൽ ചെയർമാൻ എസ്.ആർ.രമേശ്‌,അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് എസ്‌.ആർ.ഷിനോദാസ്, ഡിവൈ.എസ്‌.പിമാരായ എസ്.നന്ദകുമാർ, സ്റ്റുവർട്ട് കീലർ,ടി.ജയകുമാർ, വി.എസ്.ദിനരാജ്,കൊല്ലം പൊലീസ് സൊസൈറ്റി പ്രസിഡന്റ് എസ്.ഷൈജു,ഓഫീസേഴ്‌സ് അസോസിയേഷൻ ജില്ലാ സെക്രട്ടറിമാരായ ആർ.എൽ.സാജു, ജിജു സി.നായർ,സംസ്ഥാന എക്സിക്യുട്ടീവ് അംഗം കെ.സുനി, എസ്.ഗിരീഷ്, വിമൽകുമാർ, വി.പി.ബിജു ,സ്വാഗതസംഘം ചെയർമാൻ ആർ. ഗോകുൽ,കൺവീനർ ഡി.എസ്.അശ്വതി എന്നിവർ സംസാരിച്ചു.