കൊല്ലം: കർത്തവ്യ ബോധത്തിന്റെ തെളിവാകണം പരിസ്ഥിതി സംരക്ഷണമെന്ന് കേന്ദ്ര പെട്രോളിയം- ടൂറിസം സഹമന്ത്രി സുരേഷ്‌ഗോപി. ദേശീയ സ്വച്ഛ് ഭാരത് മിഷന്റെ ഭാഗമായി ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ നേതൃത്വത്തിൽ കൊല്ലം തേവള്ളി എൻ.സി.സി ആസ്ഥാനത്ത് നടന്ന സ്വച്ഛത പഖ്വാദ പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

എൻ.സി.സി ആസ്ഥാനത്ത് അദ്ദേഹം വൃക്ഷത്തൈ നടുകയും വൃക്ഷത്തെയും ശുചിത്വ കിറ്റ് വിതരണവും നടത്തി. സ്വച്ഛത പ്രതിജ്ഞയും സുരേഷ് ഗോപി ചൊല്ലിക്കൊടുത്തു. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ സംസ്ഥാന മേധാവി ഗീതിക വർമ്മ അദ്ധ്യക്ഷയായി. എൻ.സി.സി കൊല്ലം ഹെഡ് ക്വാർട്ടേഴ്സ് ഗ്രൂപ്പ് കമാൻഡർ സുരേഷ്, ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ചീഫ് ജനറൽ മാനേജർ പ്രകാശ് എബ്രഹാം, കോർപ്പറേഷൻ കൗൺസിലർ ശൈലജ എന്നിവർ സംസാരിച്ചു.