കൊല്ലം: ശ്രീനാരായണ കോളേജ് നാഷണൽ സർവീസ് സ്‌കീം യൂണിറ്റിന്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര പ്ലാസ്റ്റിക് ബാഗ് നിരോധന ദിനത്തോടനുബന്ധിച്ച് ഉപയോഗ ശൂന്യമായ ന്യൂസ് പേപ്പർ പ്രയോജനപ്പെടുത്തി വിവിധ തരത്തിലുള്ള പേപ്പർ ബാഗുകൾ നിർമ്മിച്ചു. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ഡോ.എസ്.വിദ്യയുടെ നേതൃത്വത്തിൽ നിർമ്മിച്ച പേപ്പർ ബാഗുകൾ കോളേജ് പ്രിൻസിപ്പൽ എസ്.വി.മനോജിന് നൽകി ഉദ്ഘാടനം ചെയ്തു. ശില്പശാലയുടെ ഭാഗമായി വോളണ്ടിയേഴ്സ് നിർമ്മിച്ച പേപ്പർ ബാഗുകൾ കൊല്ലത്തെ വിവിധ വ്യാപാര സ്ഥാപനങ്ങളിൽ വിതരണം ചെയ്തു. അമിതമായ പ്ലാസ്റ്റിക് ഉപയോഗം നിമിത്തം വർദ്ധിച്ചുവരുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങൾക്കെതിരെയുള്ള ബോധവത്കരണവും നടത്തി.