കരുനാഗപ്പള്ളി : ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ, വി.എച്ച്.എസ്.ഇ വിഭാഗം നാഷണൽ സർവീസ് സ്കീമിന്റെ ഭാഗമായി ഏകദിന പരിശീലനക്യാമ്പ് സംഘടിപ്പിച്ചു. കരുനാഗപ്പള്ളി മുനിസിപ്പാലിറ്റി വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ റെജി ഫോട്ടോ പാർക്ക് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പി.ടി .എ പ്രസിഡന്റ് രമ്യ രാജേഷ് അദ്ധ്യക്ഷത വഹിച്ചു. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ രാജശ്രീ സ്വാഗതം പറഞ്ഞു. എസ്.എം.സി ചെയർമാൻ സനോജ്മോഹൻ, ഹയർ സെക്കൻഡറി പ്രിൻസിപ്പൽ കണ്ണൻ എന്നിവർ സംസാരിച്ചു.