പുനലൂർ: എസ്.എൻ.ഡി.പി യോഗം പുനലൂർ യൂണിയനിലെ 4561-ാം നമ്പർ വന്മള ശാഖയിൽ വാർഷിക പൊതുയോഗവും ഭരണസമിതി തിരഞ്ഞെടുപ്പും നടന്നു. യൂണിയൻ പ്രസിഡന്റ് ടി.കെ.സുന്ദരേശന്റെ അദ്ധ്യക്ഷതയിൽ നടന്ന വാർഷിക പൊതുയോഗം യൂണിയൻ സെക്രട്ടറി ആർ.ഹരിദാസ് ഉദ്ഘാടനം ചെയ്തു. യോഗം ഡയറക്ടർ ജി.ബൈജു, യൂണിയൻ കൗൺസിലർമാരായ എസ്.സദാനന്ദൻ, അടുക്കളമൂല ശശിധരൻ, ശാഖ പ്രസിഡന്റ് മധുസൂദനൻ, വൈസ് പ്രസിഡന്റ് രാജശേഖരൻ, സെക്രട്ടറി മനോജ് ഗോപി തുടങ്ങിയവർ സംസാരിച്ചു.പുതിയ ഭാരവാഹികളായി മധുസൂദനൻ(പ്രസിഡന്റ്), രാജശേഖരൻ(വൈസ് പ്രസിഡന്റ്), മനോജ് ഗോപി(സെക്രട്ടറി), പ്രകാശ്(യൂണിയൻ പ്രതിനിധി) എന്നിവർക്ക് പുറമെ എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങളായി എ.സുഗതൻ, രമണൻ, വാസുദേവൻ, ചന്ദ്രികാമ്മ, സുഗുതൻ,ശാന്തി, സിനി,പ്രതീഷ്കുമാർ എന്നിവരെയും പൊതുയോഗം തിരഞ്ഞെടുത്തു.