കൊല്ലം: എസ്.എൻ.ഡി.പി യോഗം കാവനാട് മീനത്തുചേരി 639-ാം നമ്പർ ശാഖായോഗം ഭരണസമിതി സംഘടിപ്പിച്ച വിദ്യാഭ്യാസ അവാർഡ്, പഠനോപകരണ വിതരണ സമ്മേളനം കൊല്ലം യൂണിയൻ പ്രസിഡന്റ് മോഹൻ ശങ്കർ ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി എൻ. രാജേന്ദ്രൻ മുഖ്യപ്രഭാഷണവും വിദ്യാഭ്യാസ അവാർഡ് വിതരണവും നടത്തി. യോഗം കൗൺസിലർ പി. സുന്ദരൻ പഠനോപകരണങ്ങൾ വിതരണം ചെയ്തു. ശാഖ പ്രസിഡന്റ് ബാലചന്ദ്ര ബാബു അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ കൗൺസിലർ അഡ്വ. ഷേണാജി, യൂണിയൻ വനിതാ സംഘം പ്രസിഡന്റ് ഡോ. സുലേഖ, എസ്.എൻ ട്രസ്റ്റ് മെമ്പറും വനിതാ സംഘം മേഖല കൺവീനറുമായ ഡോ. അനിത ശങ്കർ എന്നിവർ സംസാരിച്ചു. ശാഖാ സെക്രട്ടറി കിടങ്ങിൽ സതീഷ് സ്വാഗതവും വൈസ് പ്രസിഡന്റ് സുഗതൻ നന്ദിയും പറഞ്ഞു.