alin

കൊല്ലം: 18.5 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ. ഇരവിപുരം തേജസ് നഗർ വെളിയിൽ വീട്ടിൽ അലിനാണ് (25) പിടിയിലായത്. ഉപരാഷ്ട്രപതി ജഗദീപ് ധൻകറിന്റെ സന്ദർശനവുമായി ബന്ധപ്പെട്ട് ഇരവിപുരം പൊലീസും ഡാൻസാഫ് സംഘവും സംയുക്തമായി നടത്തിവന്ന വാഹന പരിശോധനയിൽ വാളത്തുഗൽ ചന്തമുക്കിന് സമീപത്തുനിന്നാണ് ഇയാളെ പിടികൂടിയത്. വിൽപ്പനയ്ക്കായി കരുതിയിരുന്ന എം.ഡി.എം.എ ആണ് കണ്ടെത്തിയത്. ബംഗളൂരുവിൽ നിന്നാണ് എം.ഡി.എം.എ കടത്തിക്കൊണ്ട് വന്നത്.

ജില്ലാ പൊലീസ് ചീഫ് വിവേക് കുമാറിന്റെ നിർദ്ദേശാനുസരണം ഇരവിപുരം പൊലീസ് ഇൻസ്‌പെക്ടർ ഷിബു, സബ് ഇൻസ്‌പെക്ടർമാരായ ഉമേഷ്, അജേഷ്, മധു, എ.എസ്.ഐ നൗഷാദ്, സി.പി.ഒ ദീപു എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും ഡാൻസാഫ് സബ് ഇൻസ്‌പെക്ടർ കണ്ണന്റെ നേതൃത്വത്തിലുള്ള സംഘവും ചേർന്നാണ് പ്രതിയെ പിടികൂടിയത്.