1.2 ഏക്കർ ഭൂമി

113 കോടിയുടെ പദ്ധതി

30 കോടി അനുവദിച്ചു

കൊട്ടാരക്കര: കൊട്ടാരക്കര-നെടുവത്തൂർ കുടിവെള്ള പദ്ധതി ഫയലിൽ ഉറങ്ങുന്നു. പദ്ധതി പ്രഖ്യാപിച്ച് രണ്ടു വർഷം കഴിഞ്ഞിട്ടും നിർമ്മാണം തുടങ്ങിയിട്ടില്ല. ജലസംഭരണി നിർമ്മാണത്തിനായി നെടുവത്തൂർ പഞ്ചായത്ത് ഭൂമി വാങ്ങി വാട്ടർ അതോറിട്ടിക്ക് ഒന്നര വർഷം മുമ്പേ കൈമാറിയതാണ്. കൊട്ടാരക്കര നഗരസഭയിൽ ഭൂമി വാങ്ങൽ വിവാദത്തിലായി. തർക്കങ്ങൾക്കൊടുവിൽ 1.2 ഏക്കർ ഭൂമിയാണ് വാങ്ങിയത്. 113 കോടി രൂപ ചെലവു പ്രതീക്ഷിക്കുന്ന പദ്ധതിയുടെ ആദ്യഘട്ടത്തിനായി റീ ബിൽഡ് കേരള പദ്ധതിയിലുൾപ്പെടുത്തി 30 കോടി രൂപ അനുവദിച്ചിരുന്നു. കേന്ദ്ര പദ്ധതിയായ അമൃതിൽ പദ്ധതി ഉൾപ്പെടുത്തുമെന്നു കരുതിയിരുന്നെങ്കിലും നടപ്പായില്ല.

മന്ത്രി ഇടപെട്ടാൽ പദ്ധതി നടപ്പാകും

കുടിവെള്ള ക്ഷാമം രൂക്ഷമായ നെടുവത്തൂർ പഞ്ചായത്തിനും കൊട്ടാരക്കര നഗരസഭക്കും വലിയ പ്രതീക്ഷ നൽകുന്ന പദ്ധതിയാണ് എങ്ങുമെത്താതെ ഫയലിൽ ഉറങ്ങുന്നത്. എല്ലാ വീടുകൾക്കും കുടിവെള്ള ലഭ്യതയാണ് ലക്ഷ്യം വച്ചത്. മന്ത്രി കെ എൻ ബാലഗോപാൽ ഇടപെട്ടാൽ മാത്രമേ ഇനി പദ്ധതി നടപ്പാകുള്ളൂ.