കരുനാഗപ്പള്ളി: കഞ്ചാവും എം.ഡി.എം.എയുമായി മൂന്ന് യുവാക്കൾ പിടിയിൽ. ഓച്ചിറ നക്കനാൽ ഗോകുലം വീട്ടിൽ ബിനേഷ് (24), ആലപ്പുഴ മാവേലിക്കര വള്ളികുന്നം മഠത്തിൽ കാരാഴ്മ മുറിയിൽ അസ്സി മൻസിലിൽ അസിം (23), ഓച്ചിറ മഠത്തിൽ കാരാഴ്മമുറിയിൽ മാളിക്കാട് പുത്തൻവീട്ടിൽ സൂരജ് അപ്പു എന്നിവരാണ് പിടിയിലായത്. ഓച്ചിറ മഠത്തിക്കാരാഴ്മ ഭാഗത്ത് നടത്തിയ എക്‌സൈസ് സംഘം നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. അഞ്ച് ഗ്രാം കഞ്ചാവ്, 4 .452 ഗ്രാം എം. ഡി.എം. എന്നിവയാണ് സംഘത്തിൽ നിന്ന് പിടിച്ചെടുത്തത്. കരുനാഗപ്പള്ളി എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ടോണി.എസ്.ഐസക്കിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ പിടികൂടിയത്.