ratheesh-42

എഴുകോൺ: യുവാവിനെ കനാലിൽ മരിച്ച നിലയിൽ കണ്ടെത്തി. കുടിക്കോട് വിളയിൽ തെക്കതിൽ വീട്ടിൽ പരേതനായ രമണന്റെയും സുധയുടെയും മകൻ ആർ.രതീഷാണ് (42) മരിച്ചത്. ശനിയാഴ്ച രാവിലെ ആറോടെ കണ്ണമ്പള്ളി ക്ഷേത്രത്തിന് സമീപം കെ.ഐ.പി കനാലിൽ സമീപവാസിയാണ് മൃതദേഹം കണ്ടത്. മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പോസ്റ്റ്‌ മോർട്ടത്തിന് ശേഷം വീട്ടുവളപ്പിൽ സംസ്കരിച്ചു. എഴുകോൺ പൊലീസ് കേസെടുത്തു. സഹോദരൻ: രഞ്ജിത്ത്.