ns
മൈനാഗപ്പള്ളി ശ്രീചിത്തിര വിലാസം ഗവ.എൽ.പി സ്കൂൾ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി നിർമ്മിച്ച മിനി പ്ലാനട്ടോറിയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ.പി.കെ. ഗോപൻ ഉദ്ഘാടനം ചെയ്യുന്നു

ശാസ്താംകോട്ട: മൈനാഗപ്പള്ളി ശ്രീ ചിത്തിരാവിലാസം ഗവ. എൽ.പി സ്കൂളിൽ ശതാബ്‌ദി സ്മാരകമായി നിർമ്മിച്ച മിനി പ്ലാനട്ടോറിയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ.പി.കെ.ഗോപൻ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.എം. സെയ്‌ദ് അദ്ധ്യക്ഷനായി. പ്ലാനറ്റോറിയത്തിന്റെ നാമകരണം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ബി. സേതുലക്ഷ്‌മി നിർവഹിച്ചു . ജ്യോതി ശാസ്ത്ര ഗവേഷകർ സ്റ്റീഫൻ ഹോക്കിംഗ്സിന്റെ പേരാണ് പ്ലാനറ്റോറിയത്തിന് നൽകിയിരിക്കുന്നത് . പ്ലാനറ്റോറിയം രൂപകല്പന ചെയ്ത ദേശീയ അദ്ധ്യാപക അവാർഡ് ജേതാവ് ശിവപ്രസാദിനെ ചടങ്ങിൽ ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ്‌ ആർ.സുന്ദരേശൻ ആദരിച്ചു. ജീവചക്ര റിലീഫ് വർക്കിന്റെ ഉദ്ഘാടനം മുൻ ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റുമാരായ വൈ.ഷാജഹാനും അൻസർ ഷാഫിയും ചേർന്ന് നിർവഹിച്ചു. ചുവർ ചിത്രം രചിച്ച സി.രാജേന്ദ്രനെ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മനാഫ് മൈനാഗപ്പള്ളി ആദരിച്ചു. വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ആർ.സജിമോൻ ,ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ആർ.ബിജുകുമാർ ജലജാരാജേന്ദ്രൻ, ഉഷാകുമാരി, ഷാജിച്ചിറക്കുമേൽ, ഷിജിനാനൗഫൽ,റാഫിയാനവാസ്,അനിതാ അനീഷ്, രജനി സുനിൽ, ലാലിബാബു, രാധികാഓമനക്കുട്ടൻ,വർഗ്ഗീസ് തരകൻ,ബിജികുമാരി, ബിന്ദുമോഹൻ,മൈമുനനജീബ്,വൈ ഷഹുബനത്ത്, സ്കൂൾ എസ്.എം.സി ചെയർമാൻ ജെ.പി .ജയലാൽ, എച്ച്.എം സജിതാസുരേന്ദ്രൻ,കല്ലട ഗിരീഷ് തുടങ്ങിയവർ സംസാരിച്ചു.