പത്തനാപുരം: കലഞ്ഞൂർ, മാങ്കോട് ,പാടം ,വെള്ളംതെറ്റി റോഡ് പുനരുദ്ധാരണം ഇഴഞ്ഞ് നീങ്ങുന്നതിൽ വ്യാപക പ്രതിഷേധം. കൊല്ലം ,പത്തനംതിട്ട ജില്ലകളുടെ അതിർത്തി പ്രദേശത്തെ റോഡിന്റെ പണികൾ തുടങ്ങി അഞ്ചരവർഷമായിട്ടും പൂർത്തിയാക്കാതെ മുടങ്ങി കിടക്കുന്നതിൽ പ്രതിഷേധിച്ചുകൊണ്ട് മാങ്കോട് കലഞ്ഞൂർ യു.ഡി.എഫ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ മാങ്കോട് നിന്ന് പാടത്തേക്ക് പ്രതിക്ഷേധ ജാഥ നടത്തി. ജാഥയുടെ ഉദ്ഘാടനം മാങ്കോട് ജംഗ്ഷനിൽ കെ.പി.സി.സി അംഗം സി.ആർ.നജീബ് നിർവഹിച്ചു. പി.എ.ഷാജഹാൻ അദ്ധ്യക്ഷനായി. പാടം ജംഗ്ഷനിൽ സമാപിച്ച പ്രതിഷേധ ജാഥയുടെ സമാപന സമ്മേളനം പത്തനംതിട്ട ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ ഉദ്ഘാടനം ചെയ്തു. ഡി.സി.സി ഭാരവാഹികളായ സാമൂവൽ കിഴക്കുമ്പുറം, എം. ഷെയ്ഖ് പരീത്, ഹരികുമാർ,ജി.രാധമോഹനൻ, എം.അബ്ദുൽറഹ്മാൻ, അനീഷ് കലഞ്ഞൂർ, ഒ.എൻ.ജമാൽ,ഓലിക്കൽ ഷാജി തുടങ്ങിയവർ സംസാരിച്ചു.