കൊല്ലം: ഇളമ്പള്ളൂർ പഞ്ചായത്തിലെ കോവിൽമുക്ക് ഒന്നാം വാർഡിൽ ജനവാസ മേഖലയിൽ നിർമ്മിക്കുന്ന മൊബൈൽ ടവറിനെതിരെ ജനകീയ സമര സമിതി റാലി നടത്തി. പി.സി. വിഷ്ണുനാഥ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. തണൽ നഗർ പ്രസിഡന്റ് പി.പി. ജോസഫ് അദ്ധ്യക്ഷനായി. ജനപ്രതിനിധികളായ ഫറൂഖ് നിസാർ, ഗീത മുരളീധരൻ, രഘു പാണ്ഡവപുരം, അനിൽകുമാർ, രാഷ്ട്രീയപാർട്ടി പ്രതിനിധികളായ വിനോദ് ജി.പിള്ള, ടി. ഗോപകുമാർ, ഇ.ജെ. ജോയിക്കുട്ടി, ജെ. മുരളീധരൻ പിള്ള, ഉല്ലാസ് ശങ്കർ, തണൽ നഗർ സെക്രട്ടറി എൻ. തങ്കപ്പൻ ആചാരി, സമരസമിതി ജോയിൻ കൺവീനർ ലളിതാംബിക എന്നിവർ സംസാരിച്ചു. സമരസമിതി കൺവീനർ ആർ. രവീന്ദ്രപ്രസാദ് സ്വാഗതവും ട്രഷറർ എം.ജി. മുകേഷ് നന്ദിയും പറഞ്ഞു. റാലിക്ക് നിസാമുദ്ദീൻ, എസ്.എസ്. ശ്രീകുമാർ, എൻ. വിനോദ്, പ്രദീപ്, സത്യൻ, ദിനേശ് കുമാർ, സുബൈർ, സനിൽ, ജബ്ബാർ, റഷീദ്, അൻസർ, രാജേഷ്, കെ.വി. മോഹനൻ, മായ, പൂജ, സാറാമ്മ, രാശി, ചിത്ര, സുബി, നിസാം,മിനി, സജിത, ഒസീല തുടങ്ങിയവർ നേതൃത്വം നൽകി.