കെ.എസ്.പുരം:കുലശേഖരപുരം കോട്ടയ്ക്കുപുറം ശ്രീനാരായണ ഗ്രന്ഥശാലയിൽ നടന്ന വായന പക്ഷാചരണത്തിന്റെ സമാപന സമ്മേളനം ഗാനരചയിതാവ് നന്ദകുമാർ വള്ളിക്കാവ് ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്റ് കാർത്തികേയൻ അദ്ധ്യക്ഷനായി. സെക്രട്ടറി ഹരിലാൽ സ്വാഗതം പറഞ്ഞു. ജി.എസ്.കുമാർ, രാജൻ, രമണി എന്നിവർ സംസാരിച്ചു. ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ചടങ്ങിൽ അനുമോദിച്ചു.