കൊല്ലം: കാലവർഷം തുടങ്ങിയെങ്കിലും ഒരു മാസം കഴിഞ്ഞിട്ടും ജില്ലയിൽ വേണ്ടത്ര മഴ ലഭിച്ചില്ല. കാലാവസ്ഥാ വകുപ്പിന്റെ കണക്കുകൾ പ്രകാരം ജൂൺ ഒന്ന് മുതൽ ഇന്നലെ വരെ 22 ശതമാനത്തിന്റെ കുറവാണ് കാലവർഷപ്പെയ്ത്തിൽ ഉണ്ടായത്.

511.2 മില്ലി മീറ്റർ മഴയാണ് ജില്ലയിൽ ലഭിക്കേണ്ടിയിരുന്നത്. എന്നാൽ 399 മില്ലി മീറ്റർ മഴ മാത്രമാണ് പെയ്തത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ (27 മുതൽ 3 വരെ) എറ്റവും കുറവ് ശതമാനം മഴ ലഭിച്ച ജില്ലകളുടെ കൂട്ടത്തിലാണ് കൊല്ലം ജില്ലയും. സംസ്ഥാനത്ത് ആകെ ജൂൺ ഒന്ന് മുതൽ ഇന്നലെ വരെ 820 മില്ലി മീറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്ത് 608.4 മില്ലി മീറ്റർ മഴ മാത്രമാണ് ലഭിച്ചത്. 26 ശതമാനത്തിന്റെ കുറവാണ് കേരളത്തിലാകെ ഉണ്ടായത്. 20 മുതൽ 59 ശതമാനം വരെ മഴ കുറയുമ്പോഴാണ് മഴക്കുറവായി കണക്കാക്കുന്നത്. ഇന്നലെ ജില്ലയിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ചത് ചവറയിലും ഏറ്റവും കുറവ് മഴ ലഭിച്ചത് കാരുവേലിയിലുമാണ്.

ഇന്നലെ ജില്ലയിൽ ലഭിച്ച മഴ

ആര്യങ്കാവ് - 15 മില്ലി മീറ്റർ

കൊല്ലം - 19 മില്ലി മീറ്റർ

പുനലൂർ - 19.5 മില്ലി മീറ്റർ

ചവറ -22.5 മില്ലി മീറ്റർ

കാരുവേലിൽ- 4.5 മില്ലി മീറ്റർ

പാരിപ്പള്ളി-19 മില്ലി മീറ്റർ

കൊട്ടാരക്കര -6.5 മില്ലി മീറ്റർ

തെന്മല -18 മില്ലി മീറ്റർ