ഓച്ചിറ: ഓച്ചിറ പരബ്രഹ്മ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിൽ പുതുതായി ആരംഭിച്ച കാൻസർ നിർണയ യൂണിറ്റിന്റെയും ആധുനിക സംവിധാനമുള്ള എക്സ്റേ യൂണിറ്റിന്റെയും ഉദ്ഘാടനം ക്ഷേത്രഭരണസമിതി സെക്രട്ടറി അഡ്വ.കെ.ഗോപിനാഥൻ ഉദ്ഘാടനം ചെയ്തു. മെഡിക്കൽ ഡയറക്ടർ ആർ.സുരേഷ്, അഡ്വ.എം.സി. അനിൽകുമാർ, ചൂനാട്ട് വിജയൻ പിള്ള, എം.ഗോപാലകൃഷ്ണപിള്ള, ജി.ധർമ്മദാസ്, ബി.എസ്. വിനോദ്, ശാന്തകുമാർ, എൻജിനീയർ കെ.അശോക് കുമാർ തുടങ്ങിയവർ സംസാരിച്ചു.