പാരിപ്പള്ളി: കോഴിക്കോട് തിരുവമ്പാടി വൈദ്യുത സെക്ഷൻ ഓഫീസ് ആക്രമണത്തിനെതിരെ ചാത്തന്നൂർ കെ.എസ്.ഇ.ബി ഡിവിഷനിലെ എല്ലാ ഓഫീസുകളിലും പ്രതിഷേധ യോഗം നടത്തി. ചാത്തന്നൂർ സെക്ഷനിൽ വർക്കേഴ്സ് അസോ. (സി.ഐ.ടി.യു) ഡിവിഷൻ സെക്രട്ടറി എ.എ. സുനിൽ ഉദ്ഘാടനം ചെയ്തു. വനിതാ കൺവീനർ അധീന അദ്ധ്യക്ഷത വഹിച്ചു. സബ് എൻജിനീയർമാരായ ബിനു, ജേക്കബ് ജോൺ, ഓവർസിയർ സുനിൽ കുമാർ, മോഹൻ, സിനി എന്നിവർ വിശദീകരണം നടത്തി. ലിജിൻ നന്ദി പറഞ്ഞു. ചാത്തന്നൂർ ഡിവിഷനിലെ പാരിപ്പള്ളി, പരവൂർ, പൂതക്കുളം, മയ്യനാട്, കൊട്ടിയം, കണ്ണനല്ലൂർ ഓഫീസുകളിലും പ്രതിഷേധം സംഘടിപ്പിച്ചു.