ഓച്ചിറ: ജനവാസ കേന്ദ്രത്തിൽ നാട്ടുകാർ എതിർക്കുന്ന വിദേശ മദ്യവിൽപ്പനശാല പ്രവർത്തിക്കുവാൻ അനുവദിക്കില്ലെന്ന് സി.ആർ.മഹേഷ് എം.എൽ.എ. ഇതുമായി ബന്ധപ്പെട്ട് എക്സൈസ് വകുപ്പ് മന്ത്രിക്ക് കത്ത് കൈമാറിയിട്ടുണ്ടന്ന് അദ്ദേഹംപറഞ്ഞു. ഓച്ചിറ വലിയകുളങ്ങര നാട്ടുവാതുക്കൽ ചന്തയിൽ സ്ഥാപിക്കാൻ പോകുന്ന ബിവറേജ് കോർപ്പറേഷൻ ഔട്ട്ലെറ്റിനെതിരെ നടക്കുന്ന ജനകീയ സമരസമിതിയുടെ 7-ാം ദിവസ രാപ്പകൽ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു. എന്റെ റേഡിയോ ഡയറക്ടർ ഡോ.അനിൽ മുഹമ്മദ് മുഖ്യ പ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി.ശ്രീ ദേവി അദ്ധ്യക്ഷനായി. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ബി.എസ്.വിനോദ്, സി.പി.എം ശൂരനാട് ഏരിയാ കമ്മിറ്റി അംഗം കെ.സുഭാഷ്, ഷഹീറാ നസിർ, ഗ്രാമപഞ്ചായത്തംഗം എസ്.ഗീതാകുമാരി, അമ്പാട്ട് അശോകൻ, അൻസാർ എ.മലബാർ, എം.എസ്.ഷൗക്കത്ത്, ബി.സെവന്തി കുമാരി, ഇന്ദുലേഖ രാജീഷ്, ഗീതാരാജു തുടങ്ങിയവർ സംസാരിച്ചു.