കൊല്ലം: കേരള ഡെമോക്രാറ്റിക് പാർട്ടി ജില്ലാ നേതൃയോഗം പ്രസിഡന്റ് സലീം ബംഗ്ലാവിന്റെ അദ്ധ്യക്ഷതയിൽ ചേർന്നു. മാണി.സി.കാപ്പൻ എം.എൽ.എ സംസാരിച്ചു. സംസ്ഥാന സർക്കാർ സമ്പൂർണ പരാജയമാണെന്നും ഉള്ള മാനം കാക്കാൻ രാജിവച്ച് ജനവിധി തേടുന്നതാണ് നല്ലതെന്നും അദ്ദേഹം പറഞ്ഞു. സുൽഫിക്കർ മയൂരി, സലിം.പി.മാത്യു, കടകംപള്ളി സുകു, കിളികൊല്ലൂർ ശിവപ്രസാദ്, സാജു.എം.ഫിലിപ്പ്, പ്രവീൺ കരുണാകരൻ പിള്ള, മൻസൂർ റഹ്‌മാനിയ, പുൽത്തോട്ടം ശിവൻകുട്ടി, പി.കെ.ആദർശ്, ജമാൽ കുറ്റിവട്ടം, സത്യവതിഅമ്മ, സെബാസ്‌റ്റ്യൻ, പ്രിയംവദ, ബിന്ദു, പ്രമോദ് ചാത്തന്നൂർ, കണ്ടച്ചിറ ഹരിലാൽ, അൻവർ, പടന്നയിൽ അനീഷ്, ഷാജി ചടയമംഗലം, സുകുമാരൻ കൊട്ടാരക്കര, ബിനോയി, രാജ അറയ്‌‌ക്കൽ, ഉനേഷ്, രാജേന്ദ്രൻ എന്നിവർ സംസാരിച്ചു.