photo
ബി.ജെ.പി യുവ മോർച്ച കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കരുനാഗപ്പള്ളി കെ..എസ്.ആർ.ടി.സി ഡിപ്പോയിലെ ടോയിലെറ്റിന് മുന്നിൽ റീത്ത് വെച്ച് പ്രതിഷേധിക്കുന്നു

കരുനാഗപ്പള്ളി: ഭാരതീയ ജനതാ യുവ മോർച്ച കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കരുനാഗപ്പള്ളി കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ ടോയ്ലെറ്റിന് മുന്നിൽ റീത്ത് വെച്ച് പ്രതിഷേധിച്ചു. കഴിഞ്ഞ അഞ്ചു ദിവസമായി ടോയ്ലറ്റ് പൂട്ടിയിട്ടിരിക്കുകയായിരുന്നു. ബദൽ സംവിധാനം ഏർപ്പെടുത്താതെയാണ് പൂട്ടിയത്. ഇതിൽ പ്രതിഷേധിച്ചായിരുന്നു പ്രതിഷേധം സംഘടിപ്പിച്ചത്. പരിപാടി യുവമോർച്ച മണ്ഡലം പ്രസിഡന്റ് സുബിൻ ഉദ്ഘാടനം ചെയ്തു ജനറൽ സെക്രട്ടറി സാജൻ സെക്രട്ടറി ശിവൻ ബി.ജെ.പി മണ്ഡലം ജനറൽ സെക്രട്ടറി മുരളി, സെക്രട്ടറി കുട്ടൻ ശാന്തി ,ഏരിയ ജനറൽ സെക്രട്ടറി സതീഷ് എന്നിവർ സംസാരിച്ചു.