പുനലൂർ: നഗരസഭയിലെ കലുങ്ങുംമുകൾ വാർഡിലെ താമസക്കാരെ രണ്ടാംഘട്ട ഇൻഷ്വറൻസ് പരിരക്ഷാ പദ്ധതിയിൽ അംഗങ്ങളാക്കുന്നു. പ്രതിപക്ഷനേതാവും വാർഡ് കൗൺസിലറുമായ ജി.ജയപ്രകാശാണ് യൂണൈറ്റഡ് ഇന്ത്യാ ഇൻഷ്വറൻസ് കമ്പനിയുമായി ചേർന്ന് പരിരക്ഷ ഉറപ്പാക്കുന്ന പദ്ധി വിഭാവനം ചെയ്യുന്നത്. വാർഡിലെ 485 കുടുംബങ്ങളിലെ 1382 പേർക്കാണ് അപകട ഇൻഷ്വറൻസ് പദ്ധതി ഉറപ്പാക്കുന്നത്.

പദ്ധതിയിൽ ചേരുന്നവർ അപകടത്തിൽ മരണപ്പെട്ടാൽ ആശ്രിതർക്ക് ഒരുലക്ഷം രൂപും വൈകല്യം സംഭവിച്ചാൽ പരമാവധി ഒരു ലക്ഷം രൂപയുമാണ് ലഭിക്കുന്നത്

രണ്ടാം ഘട്ട പദ്ധതിയുടെ ഉദ്ഘാടനം

രണ്ടാം ഘട്ട പദ്ധതിയുടെ ഉദ്ഘാടനം 12ന് വൈകിട്ട് 4ന് രമേശ് ചെന്നിത്തല എം.എൽഎ നിർവഹിക്കും. പി.എസ്.സുപാൽ എം.എൽ.എ മുഖ്യാതിഥിയാകും.ചടങ്ങിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കും. വാർഡിലെ മുഴുവൻ പേർക്കും പോളിസി സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യും.. പ്രീമിയം തുകയുടെ പകുതി ഇത്തവണ ജയപ്രകാശ് തന്റെ ഓണറേറിയത്തിൽ നിന്നാണ് നൽകുന്നത്. ബാക്കി തുക നൽകാൻ പുനലൂരിലെ വിജയകൃഷ്ണ ജുവലറി തയ്യാറായിട്ടുണ്ടെന്ന് മാനേജിംഗ് ഡയറക്ടർ വിജയകൃഷണ വിജയനും വാർഡ് കൗൺസിലർ ജി.ജയപ്രകാശും വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

485 കുടുംബങ്ങളിലെ 1382 പേർക്ക് ഇൻഷ്വറൻസ് പദ്ധതി