photo
കരുനാഗപ്പള്ളി ലയൺസ് ക്ലബ് സ്ഥാനാരോഹണ ചടങ്ങിൽ പ്രസിഡന്റ് ഡോ.ഷെഫി താഷ്കന്റ് പദ്ധതികൾ വിശദീകരിക്കുന്നു

കരുനാഗപ്പള്ളി: അടച്ചുറപ്പില്ലാത്ത വീടുകളിൽ പെൺമക്കളുമായി കഴിയുന്ന അമ്മമാർക്ക് ഷെൽട്ടർ നിർമ്മിച്ചു നൽകുമെന്ന് പുതുതായി സ്ഥാനമേറ്റ കരുനാഗപ്പള്ളി ലയൺസ് ക്ലബ് പ്രസിഡന്റ് ഡോ.ഷെഫി താഷ്കന്റ് പറഞ്ഞു. തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ മാലിന്യനിക്ഷേപ സ്ഥലങ്ങൾ ശുചീകരിച്ച് ആരാമം നിർമ്മിക്കും. അനാഥരായ അച്ഛനമ്മമാരെ കണ്ടെത്തി മരുന്നും പരിചരണവും ഉറപ്പുവരുത്തുന്ന സ്നേഹ സാന്ത്വനം, വൃദ്ധ സദനത്തിലെ അന്തേവാസികളോടൊപ്പം ഒരു ദിവസം,

അവർക്കൊപ്പം പദ്ധതി, നേത്ര പരിശോധനാ ക്യാമ്പുകൾ, ആയുർവേദ സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പുകൾ തുടങ്ങി കാരുണ്യത്തിന്റെയും കരുതലിന്റെയും നിരവധി പദ്ധതികളാണ് നടപ്പാക്കുന്നത്. . ജേക്കബ് ജെറോം അദ്ധ്യക്ഷനായി. പദ്ധതികളുടെ ഉദ്ഘാടനം ഡോ.സുജിത്ത് വിജയൻപിള്ള എം.എൽ.എ നിർവഹിച്ചു. ലയൺസ് മുൻ ഡിസ്ട്രിക്ട് ഗവർണർ അലക്സ് കുര്യാക്കോസ് സ്ഥാനാരോഹണം നിർവഹിച്ചു. സെക്രട്ടറി ജി. രഘു റിപ്പോർട്ട് അവതരിപ്പിച്ചു. ഡോ.ഷെഫി താഷ്കന്റ് (പ്രസിഡന്റ്), ജി.മധുസൂധനൻ (സെക്രട്ടറി), എ.ശിവരാജൻ (ട്രഷറർ) എന്നിവരടക്കം 15 പേരടങ്ങുന്ന ഭരണ സമിതി ചുമതലയേറ്റു.