photo
എ.ഐ.വൈ.എഫ് ജില്ലാ ശില്പശാലയുടെ വിജയത്തിനായി രൂപീകരിച്ച സംഘാടകസമിതി യോഗം ഏരൂരിൽ പി.എസ്. സുപാൽ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

അഞ്ചൽ: എ.ഐ.വൈ.എഫ് 27, 28 തീയതികളിൽ ഭാരതീപുരം ഓയിൽപാം കൺവെൻഷൻ സെന്ററിൽ സംഘടിപ്പിക്കുന്ന ശില്പശാലയുടെ വിജയത്തിനായി ഏരൂർ സഹകരണ ബാങ്ക് ഹാളിൽ നടന്ന സംഘാടക സമിതി യോഗം പി.എസ്.സുപാൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു. എ.ഐ.വൈ.എഫ് ജില്ലാ പ്രസിഡന്റ് ഇ.കെ.സുധീർ അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി ടി.എസ്.നിധീഷ് , ദേശീയ വർക്കിംഗ് കമ്മിറ്റി അംഗം എസ്. വിനോദ് കുമാർ, സി.പി.ഐ ജില്ലാ എക്സിക്യുട്ടീവ് അംഗം എം.സലീം, മണ്ഡലം സെക്രട്ടറി ലിജു ജമാൽ, അഡ്വ. വിനീതാ വിൻസെന്റ്, എസ്.സന്തോഷ്, അഡ്വ.ലെനു ജമാൽ, പി.ആർ.ബാലചന്ദ്രൻ, പി.ജെ.രാജു, ജി. അജിത്ത് തുടങ്ങിയവർ സംസാരിച്ചു. സംഘാടക സമിതി ചെയർമാനായി എസ്.സന്തോഷിനെയും ജനറൽ കൺവീനറായി ജി.അജിത്തിനെയും തിരഞ്ഞെടുത്തു.