കുളക്കട: കുളക്കട കിഴക്ക് തുരുത്തിയിൽ ആർ.കരുണാകരൻ പിള്ള (89, റിട്ട. സ്റ്റീൽ പ്ലാന്റ്, ഭിലായി) നിര്യാതനായി. കുളക്കട അംബിക വിലാസം എൻ.എസ്.എസ് നമ്പർ 2741 കരയോഗത്തിന്റെ ദീഘകാല പ്രസിഡന്റായി സേവനം അനിഷ്ഠിച്ചിട്ടുണ്ട്. സംസ്കാരം നാളെ വൈകിട്ട് 3ന് വീട്ടുവളപ്പിൽ. ഭാര്യ: ശാരദാമ്മ (രമണി). മക്കൾ: ആശാലത, വേദശ്രീ, ശ്രീകേശ്. മരുമക്കൾ: വേണുഗോപാൽ, ആരതി നായർ, അംബിക. സഞ്ചയനം 15ന് രാവിലെ 8ന്.