മുഖത്തല: ഓണക്കാലത്തിന് മുന്നോടിയായി സ്കൂളിൽ ബന്തി പൂന്തോട്ടം ഒരുക്കുന്ന തിരക്കിലാണ് മുഖത്തല ഗ്രാമോദ്ധാരണ ട്രസ്റ്റ് ശ്രീ എൻ. ചെല്ലപ്പൻ പിള്ള മെമ്മോറിയൽ ഹൈസ്കൂളിലെ കുട്ടിപ്പൊലീസുകാർ. അഞ്ച് സെന്റിൽ 500 തൈകളാണ് കുട്ടികൾ നട്ടുവളർത്തുന്നത്. മുഖത്തല ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം. സജീവ് തൈ നട്ട് ഉദ്ഘാടനം നിർവഹിച്ചു. എസ്.പി.സി പ്രോജക്ട് കമ്മ്യൂണിറ്റി പൊലീസ് ഓഫീസർ സുരാജ് എസ്.പിള്ള അദ്ധ്യക്ഷത വഹിച്ചു. ഗാർഡിയൻ എസ്.പി.സി പ്രസിഡന്റ് അനില, റിട്ട. സബ് ഇൻസ്പെക്ടർ ഹർഷൻ, പി.ടി.എ അംഗം വേണുഗോപാൽ, ആഷിൻ, ഹരികൃഷ്ണൻ എന്നിവർ സംസാരിച്ചു. എസ്.പി കേഡറ്റുകളായ എസ്. ആദിത്യൻ, അൽഫിയ, വൈഗ, അഞ്ജലി, അക്ഷന എന്നിവർ നേതൃത്വം നൽകി