nk-
എൻ.കെ. പ്രേമചന്ദ്രൻ എംപി യുടെ കൊല്ലം ലോകസഭാ മണ്ഡലത്തിലെ സ്വീകരണ പരിപാടി

കൊല്ലം: എൻ.കെ. പ്രേമചന്ദ്രൻ എം.പിയുടെ സ്വീകരണ പരിപാടി പ്രാക്കുളത്ത് കെ.പി.സി.സി രാഷ്ട്രീയകാര്യസമിതി അംഗം അഡ്വ. ബിന്ദുകൃഷ്ണ ഉദ്ഘാടനം ചെയ്തു. ശശികുമാർ അദ്ധ്യക്ഷത വഹിച്ചു. കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ ശക്തമായ പ്രതിരോധം തീർക്കാൻ കൊല്ലത്തെ ജനത അർപ്പിച്ച വിശ്വാസം അർപ്പണബോധത്തോടെ നിറവേറ്റുമെന്ന് എം.പി പറഞ്ഞു.

53 കേന്ദ്രങ്ങളിൽ സ്വീകരണം നൽകി​. ഏറ്റുവാങ്ങി. സ്വീകരണ കേന്ദ്രങ്ങളിൽ മത്സ്യതൊഴിലാളികളും കശുവണ്ടി തൊഴിലാളികളും ഉൾപ്പെടെ നൂറ്കണക്കിന് ആളുകൾ എംപി യെ സ്വീകരിക്കാൻ കാത്തു നിന്നിരുന്നു. റോഡ്‌ഷോയെ വരവേൽക്കാൻ വിവിധ കലാപരിപാടികളും ആഘോഷങ്ങളും സ്വീകരണ കേന്ദ്രങ്ങളിൽ ഒരുക്കിയിരുന്നു. സൂരജ് രവി, തേവള്ളി ആർ സുനിൽ, ഡി ഗീതാകൃഷ്ണൻ, പ്രാക്കുളം സുരേഷ്, കുരീപ്പുഴ മോഹനൻ, അഡ്വ: എം.എസ്. ഗോപകുമാർ, കോയിവിള രാമചന്ദ്രൻ സ്വർണ്ണമ്മ, ടെൽസ, ഇയാംവീട്ടിൽ നയാസ് മുഹമ്മദ്, കരിക്കോട് ജമീർലാൽ, ഹാഷിം, സന്തോഷ് രാജേന്ദ്രൻ, സരസ്വതി രാമചന്ദ്രൻ, സുലഭ, കെ വി സജി കുമാർ, ഓമനക്കുട്ടൻപിള്ള, പുന്തല മോഹൻ, മോഹൻ പെരിനാട്, വിധു വൃന്ദവൻ, മുരളീധരൻ പിള്ള, ഞാറയ്ക്കൽ സുനിൽ, ഓമനക്കുട്ടൻപിള്ള, കെ വി അജിത്, ലത്തീഫ്, സുഭാഷ് ബാബു, അജിത് ആനന്ദകൃഷ്ണൻ, വില്യം ജോർജ്, പെരുമൺ ജയപ്രകാശ്, പനയം സജീവ്, മദനൻ പിള്ള തുടങ്ങിയവർ എം.പിയോടൊപ്പം ഉണ്ടായിരുന്നു.