കൊല്ലം: നിയമസഭ - ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പുകളിൽ വനിതകൾക്കുള്ള സംവരണം 50 ശതമാനമായി ഉറപ്പുവരുത്തണമെന്ന് നാഷണലിസ്റ്റ് മഹിള കോൺഗ്രസ് (എസ്) ജില്ല ശില്പശാല ആവശ്യപ്പെട്ടു. സ്ത്രീ ശാക്തീകരണത്തോടൊപ്പം കുടുംബ ബന്ധങ്ങളുടെ ഇടയഴുപ്പം വർദ്ധിപ്പിക്കാൻ സ്ത്രീ ജനങ്ങൾ മുന്നിട്ടിറങ്ങണമെന്നും ശില്പശാല ചൂണ്ടിക്കാട്ടി. എൻ.എം.സി ജില്ലാ പ്രസിഡന്റ് അഡ്വ. മിലിശ്രീയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ശില്പശാല എൻ.സി.പി സംസ്ഥാന ജനറൽ സെക്രട്ടറി എം.ശിവശങ്കരൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ജി.പത്മാകരൻ മുഖ്യപ്രഭാഷണം നടത്തി. നാഷണലിസ്റ്റ് മഹിള കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് ബീന ജോബി, ബൈജു, ഇരുമ്പനങ്ങാട് ബാബു, ഷൈലജ പ്രശോഭനൻ, വി.കെ.മഞ്ജു, റിൻസ നിയാസ്, എസ്.സജീന, സുമിമോൾ, ഷെമി, ബീമ മോൾ, ഷീജ രാജേഷ്, ഷെബു ഹാരിസൺ, ബോബ്സി.കെ.ബാബു, തങ്കച്ചി മാത്യു, വിജു ജോൺ, ഗോപൻ, സാംസംഗ് നിറോണ എന്നിവർ സംസാരിച്ചു.