ചാത്തന്നൂർ: കാരംകോട് വിമല സെൻട്രൽ സ്കൂളിലെ 17 അംഗ സ്കൂൾ പാർലമെന്റ് സമിതിയുടെയും വിവിധ ഹൗസ് ക്യാപ്ടൻമാരുടെയും സ്ഥാനാരോഹണ ചടങ്ങിൽ ചാത്തന്നൂർ പൊലീസ് ഇൻസ്പെക്ടർ വി.കെ. വിജയരാഘവൻ മുഖ്യാതിഥിയായി. തിരഞ്ഞെടുക്കപ്പെട്ട സ്കൂൾ പാർലമെന്റ് അംഗങ്ങൾക്ക് അധികാര മുദ്രകൾ നൽകി. വിദ്യാലയത്തിന്റെ 27-ാം സ്ഥാപന വാർഷികത്തെ പ്രതിനിധീകരിച്ച് വിവിധ കലാരൂപങ്ങൾ അവതരിപ്പിച്ചു. സ്കൂൾ ഡയറക്ടർ ഫാ. സാമുവൽ പഴവൂർ പടിക്കൽ, അസി. ഡയറക്ടർ ഫാ. ഡാനിയൽ പുത്തൻപുരയ്ക്കൽ, പ്രിൻസിപ്പൽ ടോം മാത്യു, വൈസ് പ്രിൻസിപ്പൽ എബി എബ്രഹാം എന്നിവർ സംസാരിച്ചു.