കൊല്ലം: മരുത്തടി ഈഴശ്ശേരിൽ മാടൻകാവ് ശ്രീ ഭദ്രകാളി ക്ഷേത്രത്തിൽ പരിഹാരകർമ്മങ്ങളും മാടൻ തമ്പുരാന്റെ ബിംബ പ്രതിഷ്ഠയും അഷ്ടബന്ധ നവീകരണ കലശവും നാഗദേവത പുന:പ്രതിഷ്ഠയും നാളെ മുതൽ 15 വരെ തന്ത്രി കളവംകോടം സിദ്ധാർത്ഥന്റെ മുഖ്യകാർമ്മികത്വത്തിൽ നടക്കും. നാളെ മുതൽ 13 വരെ എല്ലാ ദിവസവും ഗുരുപൂജ, ഗണപതിഹവനം, ഭഗവതിസേവ, സ്ഥലശുദ്ധി പൂജ എന്നിവ ഉണ്ടായിരിക്കും. 14 ന് രാവിലെ 5.30 ന് ജലദ്രോണി പൂജ, ബിംബശുദ്ധി കലശ പൂജ, ബ്രഹ്മകലശ പൂജകൾ, ഉച്ചപൂജ, വൈകിട് 5.30ന് അധിവാസഹോമം, മണ്ഡല പൂജ, അത്താഴപൂജ. 15ന് രാവിലെ 9.10നും 9.40നും മദ്ധ്യേ മാടൻ തമ്പുരാന്റെ വിഗ്രഹ പ്രതിഷ്ഠ, തുടർന്ന് സർപ്പ പ്രതിഷ്ഠ, വിശേഷാൽ പൂജ, പരികലശാഭിഷേകം, മംഗളാരതി, അന്നദാനം.