nanma-
നന്മമരം ഗ്ലോബൽ ഫൗണ്ടേഷൻ മധുരവനം പദ്ധതി ഉദ്ഘാടനം കൊല്ലം ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കൻഡറി സ്‌കൂളിൽ ജില്ലാ കളക്ടർ എൻ.ദേവിദാസ് ഫലവൃക്ഷ തൈ നട്ട് നിർവഹിക്കുന്നു

കൊല്ലം: ആധുനിക യന്ത്ര സാമഗ്രികളിൽ നിന്നും വാഹനങ്ങളിൽ നിന്നും വ്യവസായ സംരംഭങ്ങളിൽ നിന്നും പുറംതള്ളുന്ന കാർബൺ പോലുള്ള മൂലകങ്ങളുടെ അതിപ്രസരണം ഭൂമിയുടെ ഓസോൺ പാളികൾക്ക് വിള്ളലുകൾ ഉണ്ടാക്കുന്നുവെന്ന് മധുരവന പദ്ധതിയുടെ ഉദ്ഘാടന പ്രസംഗത്തിൽ ജില്ലാ കളക്ടർ എൻ.ദേവിദാസ് പറഞ്ഞു. പരിസ്ഥി വൃക്ഷ വ്യാപന സംഘടനയായ നന്മമരം ഗ്ലോബൽ ഫൗണ്ടേഷൻ കലാലയങ്ങളിൽ നടപ്പാക്കിക്കൊണ്ടിരിക്കുന്ന മധുരവന പദ്ധതി ഇൻഫന്റ് ജീസസ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കൻഡറി സ്‌കൂൾ അങ്കണത്തിൽ ഫലവൃക്ഷ തൈ നടുകയായിരുന്നു അദ്ദേഹം. സ്‌കൂൾ പ്രിൻസിപ്പൽ ഡോ. സിൽവി ആന്റണി അദ്ധ്യക്ഷനായി. ഫൗണ്ടേഷൻ സംസ്ഥാന ചീഫ് കോ ഓഡിനേറ്റർ ജേക്കബ്.എസ്.മുണ്ടപ്പുളം വിഷയാവതരണം നടത്തി. ചാപ്ടർ കോളേജ് ഡയറക്ടർ ടി.മോഹനൻ, ഹ്യൂമൻ റൈറ്റ് പ്രൊട്ടക്ഷൻ മിഷൻ സംസ്ഥാന ട്രഷറർ ജി.ഗിരി, സ്‌കൂൾ ജൂനിയർ പ്രിൻസിപ്പൽ ഡോണ ജോയ്, ദേവനന്ദ തുടങ്ങിയവർ സംസാരിച്ചു.