കൊല്ലം: ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല പന്മന പ്രാദേശിക കേന്ദ്രത്തിൽ 2024-25 അദ്ധ്യയന വർഷത്തിലെ നാല് വർഷ ബി.എ സംസ്കൃതം വേദാന്തം, ബി.എ മലയാളം കോഴ്സു‌കളിൽ ഒഴിവുള്ള സീറ്റുകളിലേയ്ക്ക് യോഗ്യരായ വിദ്യാർത്ഥികൾ പ്ലസ്‌ടു/വൊക്കേഷണൽ ഹയർ അഥവാ സെക്കൻഡറി തത്തുല്ല്യ അംഗീകൃത യോഗ്യതയുള്ളവർക്ക് (രണ്ട് വർഷം) മേൽപ്പറഞ്ഞ പ്രോഗ്രാമിലേയ്ക്ക് 10ന് രാവിലെ 10.30ന് പന്മന പ്രാദേശിക കേന്ദ്രത്തിൽ നേരിട്ടെത്തി അഡ്മിഷൻ നേടാം. പ്രായപരിധി 2024 ജൂൺ 1ന് 23 വയസിൽ കൂടുതൽ ആകരുത്. വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന ഒർജിനൽ സർട്ടിഫിക്കറ്റുകളും മറ്റ് രേഖകളും അഡ്മിഷൻ സമയത്ത് സമർപ്പിക്കണം. ബി. എ സംസ്കൃതത്തിൽ അഡ്മിഷൻ നേടുന്ന എല്ലാ വിദ്യാർത്ഥികൾക്കും പ്രതിമാസം 500 രൂപ വീതം സംസ്കൃത സ്കോളർഷിപ്പ് ലഭിക്കുന്നതാണ്.