obc-

കൊല്ലം: പട്ടികജാതി, വർഗ്ഗ ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് തദ്ദേശ സ്ഥാപനങ്ങൾ വഴി നൽകിയി​രുന്ന സൈക്കിളുകൾ ഉൾപ്പടെയുള്ള അനൂകൂല്യങ്ങൾ ഇല്ലാതാക്കി​, പട്ടികജാതി ഗ്രാന്റ് വിതരണത്തിൽ കാലതാമസം വരുത്തി​ എന്നി​വ ആരോപി​ച്ച് ബി.ജെ.പി പട്ടികജാതി മോർച്ച ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ടറേറ്റ് പടിക്കൽ പ്രതിഷേധി​ച്ചു. ബി​.ജെ.പി​ ജി​ല്ലാ പ്രസി​ഡന്റ് ബി​.ബി​. ഗോപകുമാർ ഉദ്ഘാടനം ചെയ്തു.

സ്കൂൾ തുറന്ന് ഒരു മാസം പൂർത്തിയായിട്ടും കേന്ദ്ര സർക്കാർ സംസ്ഥാന സർക്കാരിന് നൽകിയ പട്ടികജാതി ഗ്രാന്റി​ൽ 60 ശതമാനം പോലും വിതരണം ചെയ്യാൻ തയ്യാാറാകാത്തത് കടുത്ത വി​വേചനമാണെന്ന് അദ്ദേഹം പറഞ്ഞു. പട്ടികജാതി മോർച്ച ജില്ല പ്രസിഡന്റ് ബി. ബബുൽദേവ് അദ്ധ്യക്ഷത വഹി​ച്ചു. ബി.ജെ.പി ജില്ല ജനറൽ സെക്രട്ടറി പ്രശാന്ത്, പട്ടികജാതി മോർച്ച ജില്ല ജനറൽ സെക്രട്ടറി ചന്ദ്രബോസ് എന്നിവർ സംസാരിച്ചു.

പട്ടികജാതി മോർച്ച ജില്ല ഭാരവാഹികളായ വിനോദ് പരവൂർ, വിഷ്ണു രാമചന്ദ്രൻ, ഗിരീഷ് പട്ടത്താനം, ശ്യം ചന്ദ്രൻ, ജില്ല കമ്മിറ്റി അംഗങ്ങളായ ധർമ്മപാലൻ, മണികണ്ഠൻ, മണ്ഡലം ഭാരവാഹികളായ വാസുദേവൻ, ഷീജ ശ്രീകുമാർ, രഞ്ജിത്, അനൂപ് അഞ്ചൽ, സുനിൽ കടവൂർ, ബാബു, എന്നിവർ പങ്കെടുത്തു.