kodikunnil
എഴുകോൺ ഗ്രാമ്രപഞ്ചായത്തിലെ ചീരങ്കാവ് വാർഡിൽ നിർമ്മിച്ച സ്മാർട്ട് അങ്കണവാടി കൊടിക്കുന്നിൽ സുരേഷ് എം.പി. ഉദ്ഘാടനം ചെയ്യുന്നു

എഴുകോൺ : ഗ്രാമ്രപഞ്ചായത്തിലെ ചീരങ്കാവ് വാർഡിൽ സ്മാർട്ട് അങ്കണവാടി കൊടിക്കുന്നിൽ സുരേഷ് എം.പി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ബിജു എബ്രഹാം അദ്ധ്യക്ഷനായി. അങ്കണവാടിക്ക് ഭൂമി ദാനമായി നൽകിയ ഫിലിപ്പ് ജെ.പണിക്കരെയും, സൂസൺജെ.പണിക്കരെയും സമയബന്ധിതമായി പണിപൂർത്തീകരിച്ച കോൺട്രാക്ടർ ബിനു ഉമ്മനെയും ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്തംഗം എസ്.എച്ച്. കനകദാസ് ആദരിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി. സുഹർബാൻ, സുനിൽകുമാർ, ബീന മാമച്ചൻ , രതീഷ് കിളിത്തട്ടിൽ, ആതിര ജോൺസൺ, പ്രസന്ന ടീച്ചർ തുടങ്ങിയവർ സംസാരിച്ചു.വാർഡ് മെമ്പർ മഞ്ചുരാജ് സ്വാഗതവും സെക്രട്ടറി സ്നേഹജ ഗ്ലോറി നന്ദിയും പറഞ്ഞു.