photo
കരവാളൂരിൽ മക്കൾ ഉപേക്ഷിച്ച വൃദ്ധ ദമ്പതികളെ പഞ്ചായത്ത് പ്രസിഡന്റ് ലതിക രാജേന്ദ്രൻ പത്തനാപുരം ഗാന്ധിഭവൻ മാനേജിംഗ് ഡയറക്ടർ ബി.ശശികുമാർ, പേഴ്സണൽ ചീഫ് മാനേജർ കെ.സാബു എന്നിവരെ ഏൽപ്പിക്കുന്നുപിങ്ക് പൊലിസ് സമീപം. കൈമാറുന്നു.

പുനലൂർ: മക്കൾ ഉപേക്ഷിച്ച വൃദ്ധ ദമ്പതികളായ മാതാപിതാക്കൾക്ക് കൈതാങ്ങായി പത്തനാപുരം ഗാന്ധിഭവൻ. കരവാളൂർ പഞ്ചായത്തിലെ നിരപ്പത്ത് വാർഡിൽ മുഹമ്മദ് ഹനീഫ( 72), ഭാര്യ സുൽത്താൻ ബീവി(68) എന്നിവരെയാണ് ഗാന്ധിഭവൻ ഏറ്റെടുത്തത്. കഴിഞ്ഞ 5 വർഷമായി അസുഖം ബാധിച്ച് കിടപ്പിലായ മുഹമ്മദ് ഹനീഫയെ ഭാര്യയായിരുന്നു ശുശ്രൂഷിച്ചത്.എന്നാൽ ശാരീരിക അസ്വസ്ഥതകൾ കാരണം ഭർത്താവിനെ സംരക്ഷിക്കാൻ കഴിയാതെ വന്നതോടെ ഇരുവരുടെയും ജീവിതം ദുരിത പൂർണമായി. തുടർന്ന് അയൽവാസികളായിരുന്നു ഇവർക്കും ഭക്ഷണവും മറ്റും നൽകിവന്നത്. വൃദ്ധ ദമ്പതികളുടെ ദയനീയാവസ്ഥ അറിഞ്ഞ പഞ്ചായത്ത് പ്രസിഡന്റ് ലതിക രാജേന്ദ്രൻ പുനലൂരിലെ പിങ്ക് പൊലീസിൽ വിവരം അറിയിച്ചു. പൊലീസ് പത്തനാപുരം ഗാന്ധിഭവനുമായി ബന്ധപ്പെട്ടതിനെ തുടർന്ന് സെക്രട്ടറി ഡോ.പുനലൂർ സോമരാജന്റെ നിർദ്ദേശ പ്രകാരം ഗാന്ധിഭവൻ മാനേജിംഗ് ഡയറക്ടർ ബി.ശശികുമാർ,പേഴ്സണൽ ചീഫ് മാനേജർ, കെ.സാബു എന്നിവരുടെ നേതൃത്വത്തിൽ ആരോഗ്യപ്രവർത്തകർ വൃദ്ധ ദമ്പതികളെ പത്തനാപുരം ഗാന്ധിഭവനിൽ എത്തിച്ചു.