chandrabos-

കൊല്ലം: കഠ്മണ്ഡുവിൽ നടന്ന ഇൻഡോ നേപ്പാൾ ഇന്റർ നാഷണൽ സമ്മിറ്റിൽ ഗ്ലോബലൈസേഷൻ ആൻഡ് ഇറ്റ്സ് ഇമ്പാക്ട് ഓൺ ഇക്കണോമിക് ആൻഡ് സോഷ്യൽ ഡെവലപ്പ്മെന്റ് എന്ന ഗവേഷണ പ്രബന്ധം അവതരിപ്പിച്ച ഡോ. ഡി.ചന്ദ്രബോസിന് ഇൻഡോ - നേപ്പാൾ ഇന്റർ നാഷണൽ പുരസ്കാരവും സർട്ടിഫിക്കറ്റ് ഒഫ് എക്സലൻസും ലഭിച്ചു.

രാഷ്ട്രത്തിന്റെ സമൂഹ സാമ്പത്തിക മേഖലയിൽ ഗ്ലോബലൈസേഷനിൽ ഉണ്ടായ പുരോഗതി കണക്കിലെടുത്ത് യുണിസ്‌കോ ഗ്ലോബൽ ടാസ്ക് ഫോസ് ഫോർ ബിൽറ്റ് എൻവയോൺമെന്റ് ഹോണററി ചെയർമാൻ ഗ്യാരന്റി ലാ പോമേറയും നേപ്പാൾ മിനിസ്ട്രി ഒഫ് എഡ്യുക്കേഷൻ മുൻ അണ്ടർ സെക്രട്ടറി രാമ പ്രസാദ് സുബേധിയും നേപ്പാൾ എഡ്യുടെക് പ്രസിഡന്റ് ഡയാനാസിൽ വാലുവും ചേർന്ന് പുരസ്കരം സമ്മാനിച്ചു.

എസ്.എൻ കോളേജ് മുൻ പ്രിൻസിപ്പലും യു.ജി.സി ഇമെരിറ്റസ് പ്രൊഫസറും ഡൽഹിയിലെ ഇന്ത്യൻ കൗൺസിൽ ഒഫ് സോഷ്യൽ സയിന്റിസ്റ്റുമായ ഇദ്ദേഹം ഇരവിപുരം വാളത്തുംഗൽ കൂട്ടമംഗലം കുടുംബാംഗമാണ്. ഇരുന്നൂറോളം ദേശീയ -അന്തർദ്ദേശീയ നിലവാരമുള്ള അക്കാഡമിക് പുരസ്കാരങ്ങളും അനേകം ഗവേഷണ പ്രബന്ധങ്ങളും എഴുതിയിട്ടുള്ള ഇദ്ദേഹത്തിന് നാല്പതോളം പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്.