മയ്യനാട്: ദി ലിറ്റററി റിക്രിയേഷൻ ക്ലബ് ഗ്രന്ഥശാലയിലെ വായന പക്ഷാചരണം സമാപിച്ചു. സമാപന സമ്മേളനത്തിൽ എം.കെ. ദിലീപ് കുമാർ, ഐ.വി. ദാസ് അനുസ്മരണവും അലക്സ് അൽഫോൺസ് വായനയുടെ പ്രസക്തി എന്ന വിഷയത്തിൽ സെമിനാറും നയിച്ചു. എൽ.ആർ.സി പ്രസിഡന്റ് കെ. ഷാജി ബാബു അദ്ധ്യക്ഷത വഹിച്ചു. എസ്. ഗിരി പ്രേം ആനന്ദ്, ബി. ഡിക്‌സൺ, ആർ. രാജു, എസ്.സുജിത എന്നിവർ സംസാരിച്ചു.