murukesan-78

കൊല്ലം: ഇന്ത്യൻ പ്രസിഡന്റിന്റെ അദ്ധ്യാപക അവാർഡ് ജേതാ​വും സി.പി.എം പട്ടാത്താനം ലോക്കൽ കമ്മിറ്റി അംഗ​വും കെ.എ​സ്.എ​സ്.പി.യു കടപ്പാക്കട യൂണിറ്റ് പ്രസിഡന്റുമായ പി.മുരുകേശൻ (78) നി​ര്യാ​ത​നായി. മാ​സിന്റെ ആദ്യകാലം മുതലുള്ള പ്രവർത്തകനും ഭാരവാഹിയുമാണ്. സംസ്‌കാ​രം ഇന്ന് ഉച്ചയ്ക്ക് 12ന് പോളയത്തോട് വിശ്രാന്തി​യിൽ. ഭാര്യ: റിട്ട. അദ്ധ്യാപിക വിജയമ്മ. മക്കൾ: പ്രേംകു​മാർ (ഇന്ത്യൻ എയർഫോഴ്‌സ്, തിരുവനന്തപുരം വിംഗ് കമാൻഡർ), ബീന (കൊല്ലം സിവിൽ സപ്ലേസ് റേഷനിംഗ് ഓ​ഫീ​സർ), പ്രശാ​ന്ത് (സോഫ്ട് വെയർ എൻജി​നിയർ). മരുമക്കൾ: ശ്രീ​ക​ല (അദ്ധ്യാപിക), ഷൈലു (റിട്ട. ഹെഡ്മാസ്റ്റർ , മയ്യനാട് സ്​കൂൾ), മഞ്ജു (എൻജിനിയർ, സിഡാക്, തിരുവനന്ത​പു​രം).