കൊല്ലം: പെരുമൺ ട്രെയിൻ ദുരന്തത്തിൽ 36-ാം വാർഷികത്തോടനുബന്ധിച്ച് ദുരന്തത്തിൽ മരണപ്പെട്ടവരുടെ ബന്ധുക്കളും നാട്ടുകാരും വിവിധ സംഘടനങ്ങളുെ അപകടം നടന്ന പാലത്തിന് സമീപത്തെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും ഹാരാർപ്പണവും നടത്തി.

ഐ.എൻ.ടി.യു.സിയുടെ നേതൃത്വത്തിൽ ദുരന്തം ദിനാചരണത്തിന്റെ ഭാഗമായി എൻ.കെ.പ്രേമചന്ദ്രൻ എം.പിയുടെ നേത്വത്തിൽ 105 റോസാ പൂക്കൾ അഷ്ടമുടിക്കായലിൽ ഒഴുക്കി. കെ.പി.സി.സി രാഷ്ട്രീയ കാര്യസമിതിയംഗം ബിന്ദു കൃഷ്ണ, അനുസ്മരണ കമ്മിറ്റി ചെയർമാൻ ഡോ. കെ.വി.ഷാജി തുടങ്ങിയവർ പങ്കെടുത്തു. അനുസ്മരണ ചടങ്ങിനോടനുബന്ധിച്ച് ഹോമിയോ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചിരുന്നു.