ccc
എരൂർ ഗവ. സ്കൂളിലെ പഴയ കെട്ടിടം

സ്കൂൾ 8 ഏക്കറിൽ

1500 ഓളം വിദ്യാർത്ഥികൾ

ഏരൂർ :ഏരൂ‌ർ ഹയർ സെക്കൻഡറി സ്‌കൂളിന് ഓഡിറ്റോറിയം പോലുമില്ലെന്ന് പറഞ്ഞാൽ വിശ്വസിക്കാനാകുമോ? സംസ്ഥാനത്ത് പൊതുവിദ്യാഭ്യാസ യത്നത്തിന്റെ ഭാഗമായി വിദ്യാലയങ്ങൾ ഹൈടെക് ആകുമ്പോഴാണ് 1500 ഓളം വിദ്യാർത്ഥികൾ പഠിക്കുന്ന സ്കൂളിൽ ഓഡിറ്റോറിയം പോലുമില്ലാത്തത്. ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കുന്നതിനും കുട്ടികളുടെ സർഗവാസനകളെ പരിപോഷിപ്പിക്കുന്നതിനും ഓഡിറ്റോറിയം അന്ത്യന്താപേക്ഷിതമാണെന്നിരിക്കെയാണ് കിഴക്കൻ മേഖലയിലെ സാധാരണക്കാരുടെ മക്കൾ പഠിക്കുന്ന വിദ്യാലയത്തിൽ ഒരു ഓഡിറ്റോറിയെമെന്ന സ്വപ്‌നം ഇനിയും സാക്ഷാത്‌കരിക്കപ്പെടാത്തത്.

എം.പിയോ എം.എൽ.എയോ

ഇടപെട്ടാൽ പരിഹാരമാകും

സ്കൂൾ കോമ്പൗണ്ടിലെ പഴയ കെട്ടിടങ്ങൾ പൊളിച്ചു നീക്കാൻ അനുമതി നേടിയാൽ ആ സ്ഥലത്ത് ഓഡിറ്റോറിയം ഉൾപ്പടെ പുതിയ കെട്ടിടങ്ങൾ നിർമ്മിക്കുന്നതിന് പി.ടി.എയും അധികൃതരും മുൻകൈ എടുക്കണമെന്ന ആവശ്യമാണ് ഉയരുന്നത്. എം.പി യുടെയോ എം.എൽ.എ യുടെയോ വികസന ഫണ്ടിൽ നിന്നുള്ള സഹായത്തോടെ ഓഡിറ്റോറിയം പണിയാൻ കഴിയുമെന്നാണ് അദ്ധ്യാപകരുടെയും രക്ഷക‌ർതൃസമിതിയുടെയും ആത്മവിശ്വാസം.

എൽ.പി വിഭാഗം മുതൽ ഈ കോമ്പൗണ്ടിൽ പ്രവർത്തിക്കുന്നു.പരിപാടികൾ നടക്കുമ്പോൾ ക്ലാസ് മുറികൾ താത്കാലിക ഹാളുകളാക്കിയാണ് ക്രമീകരിക്കുന്നത്. ഇത്രയും സ്ഥല വിസ്‌‌തൃതി പ്രദേശത്തെ മറ്റൊരു വിദ്യാലയത്തിനുമില്ല. ജനപ്രതിനിധികൾ ഇക്കാര്യത്തിൽ ഇടപെടണം.

ഏരൂർ സുമൻ

ഏരൂർ വാർഡ് അംഗം .

എൽ.പി വിഭാഗം ഹാളിലാണ് പരിപാടികൾ നടക്കുന്നത്.സൗകര്യങ്ങൾ പരിമിതമാണ്.

രാജേഷ് രവീന്ദ്രൻ

രക്ഷിതാവ്