ചവറ: നാം ഒരു കുടുംബം ഒരു കുടുംബം കൂടി സുരക്ഷിത ഭവനത്തിലേക്ക് എന്ന മുദ്രാവാക്യം ഉൾക്കൊണ്ട് കേരളാ സേറ്ററ്റ് സർവീസ് പെൻഷണേഴ്സ് യൂണിയൻ ചവറ ബ്ലോക്ക് കമ്മിറ്റി നിർദ്ധന കുടുംബത്തെ കണ്ടെത്തി നിർമ്മിച്ചു നൽകുന്ന വീടിന്റെ താക്കോൽ നാളെ രാവിലെ 10ന് കൈമാറും. നീണ്ടകര ടാഗോർ നഗർ രവീന്ദ്രവിലാസത്തിൽ ലളിതയ്ക്കാണ് വീട് നൽകുന്നതെന്ന് പെൻഷണേഴ്സ് യൂണിയൻ ചവറ ബ്ലോക്ക് പ്രസിഡന്റ് എൻ.ശിവപ്രസാദൻ പിള്ളയും സെക്രട്ടറി വി.കൊച്ചു കോശി, ട്രഷർ ഇൻ ചാർജ്ജ് ജി.ബാലകൃഷ്ണപിള്ള എന്നിവർ അറിയിച്ചു.