librray
കൊല്ലം എസ്.എൻ ട്രസ്റ്റ് എച്ച്.എസ്.എസിലെ എസ്.പി.സി യൂണിറ്റും ശാബ്ദി നികേതൻ പൊലീസ് ലൈബ്രറിയും സംഘടി​പ്പി​ച്ച വായന പക്ഷാചരണം ജില്ലാ ലൈബ്രറി കൗൺസിൽ അംഗം എ. റഷീദ് ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: കൊല്ലം എസ്.എൻ ട്രസ്റ്റ് എച്ച്.എസ്.എസിലെ എസ്.പി.സി യൂണിറ്റും ശാബ്ദി നികേതൻ പൊലീസ് ലൈബ്രറിയും സംഘടി​പ്പി​ച്ച വായന പക്ഷാചരണം ജില്ലാ ലൈബ്രറി കൗൺസിൽ അംഗം എ. റഷീദ് ഉദ്ഘാടനം ചെയ്തു. ലൈബ്രറി കൗൺസിലർ ഉണ്ണിരാജ അദ്ധ്യക്ഷത വഹിച്ചു. കൊല്ലം പൊലീസ് സൊസൈറ്റി സെക്രട്ടറി ബി.എസ്. സനോജ് മുഖ്യപ്രഭാഷണം നടത്തി. ലൈബ്രറി സെക്രട്ടറി എ.ആർ. ഹാഷിം, ഡി.എച്ച്.യു കൊല്ലം യൂണിറ്റ് പ്രസിഡന്റ് സക്കീർ ഹുസൈൻ, ഡ്രിൽ ഇൻസ്ട്രക്ടർ ശ്രീകുമാർ, സജിനി, അസി. കമ്യൂണിറ്റി പൊലീസ് ഓഫീസർ പി​.എസ്. ദീപ എന്നിവർ സംസാരിച്ചു. എസ്.പി.സി കമ്മ്യൂണിറ്റി പൊലീസ് ഓഫീസർ ഷാജി മംഗലശ്ശേരിൽ സ്വാഗതവും പി​. രാജേന്ദ്രൻ നന്ദിയും പറഞ്ഞു.