photo
വള്ളിക്കാവ് സംസ്കാര സംദായിനി ഗ്രന്ഥശാല സംഘടിപ്പിച്ച പ്രതിഭാ സംഗമം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി.കെ. ഗോപൻ ഉദ്ഘാടനം ചെയ്യുന്നു

കരുനാഗപ്പള്ളി: വായന പക്ഷാചരണത്തിന്റെ ഭാഗമായി വള്ളിക്കാവ് സംസ്കാര സംദായിനി വായനശാലയിൽ സംഘടിപ്പിച്ച പ്രതിഭാസംഗമം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി.കെ.ഗോപൻ ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ്‌ കെ. മുരളീധരൻ അദ്ധ്യക്ഷത വഹിച്ചു. ക്ലാപ്പന ഗ്രാമപഞ്ചായത്ത് മെമ്പർ പ്രസന്നകുമാരി, ജില്ലാ ലൈബ്രറി കൗൺസിൽ അംഗം ജി. രവീന്ദ്രൻ, എസ്. ശശികല, പി. ശിവാനന്ദൻ, എൻ. ഹരികുമാർ, സുരേഷ്, ദേവകുമാർ, നഹാസ് വൈഷ്ണവി, അരുണിമ മോഹൻ, ജി. രാജ എന്നിവർ സംസാരിച്ചു..കഴിഞ്ഞ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികളെയും എം.ബി.ബി.എസ് വിജയിച്ച ആര്യ ആർ.ദാസിനെയും കേരള കലോത്സവം കായിക പ്രതിഭ ഹാൽവി എസ്.വിജിനേയും ചടങ്ങിൽ അനുമോദിച്ചു. സെക്രട്ടറി എസ്. രവികുമാർ സ്വാഗതവും വിജയലക്ഷ്മി നന്ദിയും പറഞ്ഞു.