അഞ്ചൽ: അഞ്ചൽ സഹകരണ ബാങ്കിലെ സഹകാരികളുടെ മക്കളിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിച്ചു. ഇതോടനുബന്ധിച്ച് നടന്ന യോഗം പി.എസ്. സുപാൽ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് അഡ്വ.എസ്.സൂരജ് അദ്ധ്യക്ഷനായി. അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഓമന മുരളി, ജില്ലാ പഞ്ചായത്ത് മെമ്പർ സി.അംബികാ കുമാരി, അലയമൺ ഗ്രാമപഞ്ചായത്ത്പ്രസിഡന്റ് ജയശ്രീ, ലിജു ജമാൽ, മായാകുമാരി എന്നിവർ സംസാരിച്ചു. ബാങ്ക് ഡയറക്ടർ ബോർഡ് അംഗം എസ്.കെ.ബാലചന്ദ്രൻ സ്വാഗതവും സെക്രട്ടറി വിജീഷ് മോഹൻ നന്ദിയും പറഞ്ഞു.